അരുവാപ്പുലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് അട്ടിമറിച്ചുവെന്നും, വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കും, ഇതര സംസ്ഥാന മലയാളികൾക്കും ക്വാറന്റൈൻ സൗകര്യം ഗ്രാമപഞ്ചായത് ഭരണസമിതി ഒരുക്കുന്നില്ലന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. ജില്ലാ സെക്രട്ടറി കെ .പി .ഉദയഭാനു ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം ലോക്കൽ കമ്മറ്റി സെക്രട്ടറി വർഗീസ് ബേബി, ഏരിയ കമ്മിറ്റിയംഗം പി. ആർ. ശിവൻകുട്ടി പഞ്ചായത്തംഗം കോന്നി വിജയകുമാർ, ഐരവൺ ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, കല്ലേലി ലോക്കൽ സെക്രട്ടറി ആർ. അജയകുമാർ, കൊക്കാത്തോട് ലോക്കൽ സെക്രട്ടറി വി. കെ. രഘു എന്നിവർ സംസാരിച്ചു.