കോന്നി: മുരിങ്ങമംഗലം-കുപ്പക്കര-പയ്യനാമൺ റോഡ് വികസനത്തിന് 125 ലക്ഷം രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മുരിങ്ങമംഗലം ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ റോഡ് ബി. എം. ആന്റ് ബി.സി. നിലവാരത്തിൽ വികസിപ്പിക്കുന്നതിനാണ് തുക അനുവദിച്ചത്.
പയ്യനാമൺ മെഡിക്കൽ കോളേജ് റോഡിന്റെയും കോന്നി മെഡിക്കൽ കോളേജ് റോഡിന്റെയും നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ രണ്ട് റോഡുകളെയും ബന്ധിപ്പിക്കുന്ന റോഡാണ് മുരിങ്ങമംഗലം മുതൽ കുപ്പക്കര വരെയുള്ള ഭാഗം.
മെഡിക്കൽ കോളേജ് റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രധാന റോഡ് എന്ന നിലയിലാണ് തുക അനുവദിച്ചത്. ഉടൻതന്നെ ടെൻഡർ നടത്തി നിർമ്മാണം ആരംഭിക്കുമെന്നും, മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡുകളുടെ വികസനത്തിനുള്ള നടപടികളും മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.