പന്തളം: മഹാകവി പന്തളം കേരളവർമ്മ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ കവിതാലാപന മത്സരം നടത്തുന്നു. പന്തളം കേരളവർമ്മയുടെ ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രാർത്ഥനാ ഗാനമാണ് ആലപിക്കേണ്ടത്. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവരോ ഇവിടുത്തെ സ്‌കൂളിൽ പഠിക്കുന്നതോ ആയ കുട്ടികൾക്ക് പങ്കെടുക്കാം. റിക്കാർഡ് ചെയ്ത ഗാനം 8089600237എന്ന വാട്ട്സ് അപ്പ് നമ്പരിൽ അയയ്ക്കണം. അവസാന തീയതി മേയ് 31.