മലയാലപ്പുഴ: വാറ്റുചാരായം കൈവശം വച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കിഴക്കുപുറം, പാമ്പേറ്റിമല കടയ്ക്കമണ്ണിൽ രഞ്ചു (28) ഇലക്കുളം, പള്ളിക്കൽ, നിധിൻ (24 ) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 9:35 ന് മലയാലപ്പുഴ ഇലക്കുളത്ത് വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ നിന്ന് ഒരു ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പിടിയിലായവർ മദ്യലഹരിലായിരുന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. റിമാന്റ് ചെയ്തു. എസ്.ഐ. എം.പി.രാജേന്ദ്രൻ, എ.എസ്.ഐ. കെ.എസ്. പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ്, ബിനു ലാൽ, വിജേഷ്, അവിനാശ്, വിനായകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.