ഇളമണ്ണൂർ: കലഞ്ഞൂർ പഞ്ചായത്തിലെ ക്വാറന്റൈൻ സംവിധാനങ്ങൾ പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ ക്വാറന്റൈൻ കേന്ദ്രങ്ങളായി ഏറ്റെടുക്കുക, കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്ത കലഞ്ഞൂർ എൽ.പി സ്കൂളിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നവരെ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റുക, ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ കോൺഗ്രസ് ഉന്നയിച്ചു. കലഞ്ഞൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രതീഷ് വലിയകോൺ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കലഞ്ഞൂർ സഞ്ജീവ്,ഡി.സി.സി അംഗം പ്രസന്നകുമാർ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനീഷ് ഗോപിനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്രൻ നായർ എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു.