പത്തനംതിട്ട : ലോക് ഡൗണിന് ശേഷം മഹാലക്ഷ്മി സിൽക്സിന്റെ തിരുവല്ല, മുത്തൂർ, ഏറ്റുമാനൂർ ഷോറൂമുകൾ തുറന്നു . സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം. ബ്രോഡ്സ്‌പെക്ട്രം സ്റ്റെറിലൈസേഷൻ, സാനിറ്റൈസർ, മാസ്‌കുകൾ എന്നിവയുൾപ്പെടെ അണുനശീകരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് സാമൂഹിക അകലം പാലിച്ച് പർച്ചേസ് ചെയ്യാം. ഉപഭോക്താക്കൾ മാസ്ക് ധരിക്കുകയും തെർമൽ സ്‌ക്രീനിംഗിന് വിധേയരാവുകയും വേണം.
റംസാൻ, വിവാഹം തുടങ്ങിയ ആഘോഷങ്ങൾക്കായി വിപുലമായ വസ്ത്രശ്രേണിയാണ് ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. വിവാഹ പാർട്ടികൾക്കായി പ്രത്യേക സെക്ഷനുകളുണ്ട്. ലേഡീസ്, മെൻസ് വെയർ, കിഡ്സ് കളക്ഷനുകൾ വിഭാഗങ്ങളുമുണ്ട്.