പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് പത്തനംതിട്ട യൂണിയൻ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ശാഖ അംഗങ്ങൾക്ക് നൽകുന്ന മാസ്കുകളുടെ വിതരണ ഉദ്ഘാടനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ വള്ളിക്കോട് ശാഖ പ്രസിഡന്റ് പി.എൻ ശ്രീദത്തിന് നൽകി നിർവഹിച്ചു. 10,000 മാസ്കുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്.
ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, പി.എൻ. ശ്രീദത്ത്, യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, യൂത്ത്മൂവ്മെന്റ് കൺവീനർ എസ്.ഹരിലാൽ, ശ്രീജു സദൻ, ശാഖ വൈസ് പ്രസിഡന്റ് ജി. സുഭാഷ്, സെക്രട്ടറി ശാന്തമ്മ സദാശിവൻ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ വിനോദ്, അജേഷ്, ആനന്ദ് പി. രാജ് എന്നിവർ പങ്കെടുത്തു.