പന്തളം: പന്തളം ചന്തയിലും കടക്കാട്ടുമായി ഏഴുപേരെ പേപ്പട്ടി കടിച്ചു. ഇന്നലെ രാവിലെ പന്തളം കുറുംതോട്ടയം ചന്തയിൽ വച്ച് ചന്തപ്പിരിവ് കരാറുകാരൻ കടയ്ക്കാട് വലിയ പുതുശേരിയിൽ അരുൺകുമാർ , ചുമട്ടു തൊഴിലാളി മങ്ങാരം സ്വദേശി മധു ,കടയ്ക്കാട്ടുകാരായ ഷാജി, ജീന,ബംഗാൾ സ്വദേശി നൗഫൽ എന്നിവരെയും യാത്രക്കാരായ രണ്ടു പേരെയുമാണ് കടിച്ചത് .പരിക്കേറ്റവർ അടൂർ ഗവ: ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലു ചികിത്സ തേടി . പട്ടിയെ നാട്ടുകർ തല്ലിക്കൊന്നു.