22-saji-cherian
മുളക്കുഴ രഞ്ജിനി ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ കാർഷിക സമൃദ്ധി പദ്ധതി എംഎൽഎ സജി ചെറിയാൻ ആദ്യ തൈനട്ട് തരിശുനിലകൃഷിക്ക് ആരംഭം കുറിക്കുകയും, തൈകളുടെ വിതരണവും നടത്തി.

ചെ​ങ്ങന്നൂർ : ഒരു ഗ്രാമപ്രദേശത്തെയാകെ കാർഷിക സ്വയം പര്യാപ്തതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ മുളക്കുഴ രഞ്ജിനി ആർട്‌സ്ആൻഡ് സ്‌പോർട്‌സ് ക്ലബ് രൂപീകരിച്ച കാർഷിക സമൃദ്ധി
പദ്ധതി പ്രകാരം പച്ചക്കറി തൈകൾ വിതരണം ചെയ്യുകയും കൂടാതെ രഞ്ജിനി കാർഷിക സമിതി അംഗങ്ങളും, രഞ്ജിനി ക്ലബ് അംഗങ്ങളും കൂടി പൊതുജന കൂട്ടായ്മയിൽ, ക്ലബിന് സമീപമുള്ള ഒരേക്കറോളം വരുന്ന തരിശുനിലം പാട്ടത്തിന് ഏറ്റെടുത്ത് നിലമൊരുക്കി കൃഷി യോഗ്യമാക്കുകയും ചെയ്തു. വ്യാഴാഴിച്ച വൈകിട്ട് 4ന് സജി ചെറിയാൻ എം.എൽ.എ ആദ്യ തൈനട്ട് തരിശുനിലകൃഷിക്ക് ആരംഭം കുറിച്ചു.മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിരുന്ന പൊതുജനങ്ങൾക്ക് രണ്ട് ഘട്ടമായി സംഘടിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ എൻ.എ രവീന്ദ്രൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, 14​-ാം വാർഡ് മെമ്പർ രാധാഭായി,മുളക്കുഴ കൃഷി ഓഫീസർ ആര്യനാഥ്​,ക്ലബ് കാർഷികസമിതി വൈസ്.ചെയർമാൻ പി.എൻ മോഹനൻ, ക്ലബ് സെക്രട്ടറി മനു.എം എന്നിവർ പങ്കെടുത്തു.