പത്തനംതിട്ട: യുവാക്കളുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസ് നടത്തിയ രാജീവ് ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിമൽ കൈതയ്ക്കൽ, ആബിദ് ഷെഹിം, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, എസ്.ബിനു, ആനന്ദപ്പളളി സുരേന്ദ്രൻ, മണ്ണടി പരമേശ്വരൻ, ജി.മനോജ് തുടങ്ങിയവർ പങ്കെടുത്തു.