കോന്നി: മിനിമം ടിക്കറ്റ് ചാർജ്ജ് വർദ്ധന പിൻവലിക്കുക, കെ.എസ്.ആർ.ടി.സിയുടെ പകൽകൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച മണ്ഡലം കമ്മിറ്റി കോന്നി ഡിപ്പോയിൽ സമരം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്,വൈസ് പ്രസിഡന്റ് രഞ്ജിത്.ബി. നായർ,വൈശാഖ് വിശ്വ,ശ്രേയസ് ചന്ദ്രൻ,അഖിൽ ശംഭു, പ്രസ്സി, ഗിരീഷ് ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.