തിരുവല്ല: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം സദ്ഭാവന ദിനമായി കോൺഗ്രസ് ആചരിച്ചു. യൂത്ത് കോൺഗ്രസ് നിരണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണം കെ.പി.സി.സി. നിർവ്വാഹക സമിതിഅംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.ജോൺ വാലയിൽ അദ്ധ്യക്ഷത വഹിച്ചു.അലക്‌സ് പുത്തൂ പള്ളി,വി.ടി.പ്രസാദ്,പി.കെഗോപി, സാന്റോ തട്ടാറയിൽ,പ്രസാദ് തുണ്ടിയിൽ,ബെന്നി പുരയ്ക്കൽഎന്നിവർ പ്രസംഗിച്ചു. നെടുമ്പ്രം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിന്ധന്റ കെ.ജെ. മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ,പി.എസ് മുരളീധരൻനായർ എ.പ്രദീപ്കുമാർ, ജോൺസൻ വെൺപാല, സൂരജ് കൃഷ്ണൻ, ജോൺ രാജൻ,എബ്രഹാം ജോൺ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ബൂത്ത് കമ്മറ്റികൾ അനുസ്മരണം സംഘടിപ്പിച്ചു.മുൻസിപ്പൽ വാർഡ് കമ്മിറ്റികളുടെ രാജീവ് ഗാന്ധിയുടെ അനുസ്മരണയോഗം പ്രസിഡന്റ് ഷാജി ഇടത്തിട്ടയുടെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽസെക്രട്ടറി രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു.സേവാദൾ ജില്ല ജനറൽ സെക്രട്ടറി എ.ജി ജയദേവൻ, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശോഭ വിനു,യൂത്ത് കോൺഗ്രസ് ഭാരവാഹി അമീർഷാ,കെ.എസ്.യു വൈസ് പ്രസിഡന്റ് അലീംഷാ, ബൂത്ത് പ്രസിഡന്റ് എ.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി ബിജിമോൻ ചാലാക്കേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീജിത്ത് മുത്തൂർ, രതീഷ് പാലിയിൽ,ജിബിൻ കാലായിൽ എന്നിവർ സംസാരിച്ചു.