പത്തനംതിട്ട: തൊഴിൽ നിയമഭേദഗതിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. ഐ.എൻ.ടി.യുസി സംസ്ഥാന സെക്രട്ടറി എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ.അജയകുമാർ, മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ, യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് സാം ചെമ്പകത്തിൽ, സെക്രട്ടറി ബിജുകുര്യൻ എന്നിവർ പ്രസംഗിച്ചു.