തിരുവല്ല: എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷയെഴുതുന്ന നാൽപതിനായിരത്താളം വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ മാസ്‌കുകൾ വീടുകളിലെത്തിച്ചു നൽകും. മാസ്‌ക് എത്തിക്കുന്നതിനായി വാർഡ് മെമ്പർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി അദ്ധ്യാപകർ, എസ്.സി പ്രമോട്ടർമാർ, വാർഡുതല കർമ്മസമിതി അംഗങ്ങൾ, സ്‌കൂൾ പി.ടി.എ, മാതൃസമിതി, എസ്.എസ്.കെ. സി.ആർ.സി. കോ-ഓർഡിനേറ്റർ, ട്രെയിനർ, റിസോഴ്‌സ് ടീച്ചേഴ്സ് എന്നിവരുടെ സേവനം തേടും.