മല്ലപ്പളളി: താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി എൽ.ഡി.എഫ്. പ്രതിനിധി ഡോ.ജേക്കബ് ജോർജ്ജും, സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി മനുഭായി മോഹനും തിരഞ്ഞെടുക്കപ്പെട്ടു. അനുമോദന സമ്മേളനത്തിൽ രാജൻഎം.ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.സഹകരണ സംഘം അസിസ്റ്റന്റ് റെജിസ്റ്റാർ (ജനറൽ) സി.ടി.സാബു, അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ്) പി.സി. മറിയാമ്മ, റെജി പോൾ,എസ്.രവീന്ദ്രൻ, എം.എസ്.ശശീന്ദ്രപണിക്കർ, ഇ.ഡി.തോമസുകുട്ടി, വി.കെ.മനോജ്, സുനിൽനിരവുപുലത്ത് എന്നിവർ പ്രസംഗിച്ചു.ഡോ.ജേക്കബ് ജോർജ്ജ് മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.ഐ.(എം) ഏരിയാ കമ്മറ്റി അംഗവുമാണ്.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മനുഭായ് മോഹൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ അംഗവും മല്ലപ്പള്ളി കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ഭരണ സമിതി അംഗവുമാണ്.