മല്ലപ്പള്ളി: പൊതുമുതൽ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടാങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറ പോസ്റ്റോഫിസിലേക്കു മാർച്ചും ധർണയും നടത്തി. സംസ്ഥാനകമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ ഉത്ഘാടനം ചെയ്തു. കോട്ടാങ്ങൽ മേഖല കമ്മിറ്റി സെക്രട്ടറി സൗമ്യ അജേഷ് അദ്ധ്യക്ഷയായിരുന്നു. അജീഷ് ടി.എസ്.,മുഹമ്മദ് ഷാ,മനോജ് പി.കെ.അജേഷ് കാളിയാനിൽ എന്നിവർ പ്രസംഗിച്ചു.