ചെങ്ങന്നൂർ: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വിമുക്തഭടന്റെ വസ്തു കൈയേറിയതായി പരാതി. അങ്ങാടിക്കൽ തെക്ക് ചെട്ടിയാംമോടിയിൽ കുഞ്ഞുപണിക്കന്റെ വസ്തുവാണ് മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് കൈയേറി മണ്ണ് മാറ്റുകയും അതിർത്തി നശിപ്പിക്കുകയും ചെയ്തത്.
പെണ്ണുക്കര തോട്ടമുക്കിന് സമീപം താമസിക്കുന്ന പാറപ്പാട്ട് ഡിക്കി എന്നയാളാണ് വസ്തു കൈയേറിയതെന്ന് ചെങ്ങന്നൂർ ആർ.ഡി.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.പൂമലച്ചാൽ കാഞ്ഞിരത്തുംമൂട് മുനിസിപ്പാലിറ്റി റോഡിന് താഴെയായി രണ്ട് മീറ്റർ വീതിയിൽ കൂടുതൽ വസ്തുവും ചേർന്നുള്ള കര തോടും നശിപ്പിച്ചു.വശത്തെ കൽകെട്ടും അതിർത്തി കല്ലുകളും പൂർണമായും ഇളക്കി കളഞ്ഞതായി വസ്തു ഉടമ പറഞ്ഞു.