മല്ലപ്പള്ളി: താലൂക്ക് മർച്ചന്റ് സഹകരണ സംഘത്തിന്റെനേതൃത്വത്തിൽ കൊവിഡ് 19രോഗവ്യാപന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംഘാഗങ്ങൾക്ക് വിവിധയിനം വായ്പകൾ നൽകുന്നു.പലിശ രഹിത സ്വർണപ്പണയ വായ്പ 25000 രൂപ,സ്വന്തം ജാമ്യത്തിൽ പലിശരഹിത വായ്പ 10000 രൂപ,തുക കൈപ്പറ്റിയിട്ടില്ലാത്ത എം.എം.ബി.എഫ് അംഗങ്ങൾക്ക് പലിശ രഹിത വായ്പ 100000 രൂപ,പരസ്പര ജാമ്യത്തിൽ നൽകുന്ന ബിസിനസ് വായ്പക്ക് രണ്ട് ശതമാനം പലിശ ഇളവോടുകൂടി 200000 രൂപ,കുടിശികയായിട്ടുള്ള വായ്പകൾ പൂർണമായി അടച്ചു തീർക്കുന്നവർക്ക് പലിശയിളവ് ഉൾപ്പടെ വിവിധ ആനുകൂല്യങ്ങൾ.ഈ കാലയളവിൽ പത്തു ലക്ഷം രൂപ വരെ പുതുതായി എടുക്കുന്ന എല്ലാത്തരം വായ്പകൾക്കും യാതൊരുവിധ ചാർജ്ജുകളും ഈടാക്കാതെ വിവിധ ഇളവുകൾ,നിലവിൽ വായ്പ എടുത്തിട്ടുള്ളവരിൽ കൃത്യമായി തിരിച്ചടവുള്ള വായ്പകൾക്ക് 200000 രൂപ വരെ യാതൊരു ചാർജ്ജുകളും ഈടാക്കാതെ പുനക്രമീകരിച്ചു നൽകുന്നു.ഏറെ ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് മേയ് 31 വരെ ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം.എല്ലാ വായ്പ ആനുകൂല്യങ്ങളുടെയും കാലാവധി ആറ് മാസം ആയിരിക്കും. വായ്പാ കുടിശിക ഇല്ലാത്തവർക്കാണ് ആനുകൂല്യത്തിന് അർഹത ഉണ്ടാകുക എന്ന് പ്രസിഡന്റ്ഇ.ഡി തോമസുകുട്ടി,സെക്രട്ടറി പ്രിജി.എസ്.നായർ എന്നിവർ അറിയിച്ചു.