അടൂർ:ലോക്ക് ഡൗണിന്റെ മറവിൽ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര നയത്തിനെതിരെയും, വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിക്ഷേധ സമരം നടത്തി.അടൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ സമരം എ.ഐ ടി.യു.സി.ജില്ലാ വൈസ് പ്രസിഡന്റ് അരുൺ കെ.എസ് മണ്ണടി ഉദ്ഘാടനം ചെയ്തു.സി.ഐ.ടി. യു.ജില്ലാ ജോയിന്റ് സെക്രട്ടറി.പി.രവിന്ദ്രൻ, എ.ഐ.ടി.യു സി.ജില്ലാ കൗൺസിൽ അംഗങ്ങളായ ഷാജി തോമസ്,കെ.ജി.സുരേഷ് കുമാർ,കെ.ജി.വാസുദേവൻ, ആർ.രാധാകൃഷ്ണൻ,ബിജു എന്നിവർ പ്രസംഗിച്ചു.ഏനാത്ത് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് വി.തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്തു.ഐ. എൻ.ടി.യു.സി നേതാവ് ദിവാകരൻപിള്ള അദ്ധ്യക്ഷതവഹിച്ചു.വി നോദ് തുണ്ടത്തിൽ,ഗോപികുട്ടൻ, വി.വിനോദ്,അഡ്വ.എ.താജുദീൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.