പള്ളിക്കൽ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെരിങ്ങനാട് - പള്ളിക്കൽ കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളിക്കൽ കൃഷി ഭവന് മുന്നിൽ നടന്ന പ്രതിഷേധ സമരം കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് (ഐ) പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ,കർഷക കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ,ഗോപാലകൃഷ്ണപിള്ള,ബാലൻപിള്ള തുടങ്ങിയവർ സംസാരിച്ചു.