pampa

പമ്പ : പമ്പാനദിയുടെ സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുന്നു. ഇടതുകരയുടെ നടപ്പാതയ്ക്കു താഴെയുള്ള 280 മീറ്റർ 2018ൽ മഹാപ്രളയത്തിൽ തകർന്നിരുന്നു. ഈ സ്ഥലത്താണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടക്കുന്നത്. 3.86 കോടി രൂപയുടെ സർക്കാർ പ്ലാൻ ഫണ്ടാണ് ചെലവഴിക്കുന്നത്. മാർച്ച് 10ന് ആരംഭിച്ച സംരക്ഷണഭിത്തിയുടെ നിർമ്മാണം 50 ശതമാനത്തിലധികം പൂർത്തിയായിക്കഴിഞ്ഞു. മേയ് 31 പണി പൂർത്തിയാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പണികൾ നിറുത്തിവച്ചതാണ് ഇപ്പോൾ പുനരാരംഭിച്ചത്.
ആഗസ്റ്റിന് മുൻപ് നിർമ്മാണം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. ജലസേചന വകുപ്പാണ് പ്രവർത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. . കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ പി.ബി നൂഹ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

പമ്പാനദിയുടെ തീരസംരക്ഷണമാണ് സംരക്ഷണ ഭിത്തിയുടെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡി.ജയകൃഷ്ണൻ,

റാന്നി ജലസേചന വകുപ്പ് അസി. എൻജിനിയർ

ചെലവിടുന്നത് : 3.86 കോടി