@ ഡൽഹിയിൽ നിന്ന് 64 പേർ
പത്തനംതിട്ട: ഡൽഹിയിൽ നിന്ന് ഇന്നലെ പുലർച്ചെ വന്ന സ്‌പെഷ്യൽ ട്രെയിനിൽ പത്തനംതിട്ട ജില്ലക്കാരായ 64 പേർ എത്തി. എറണാകുളം സൗത്ത് സ്റ്റേഷൻ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ 32 വീതം ജില്ലക്കാരാണ് എത്തിയത്.
എറണാകുളത്തെത്തിയ ട്രെയിനിൽ 21 പുരുഷൻമാരും 9 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. 10 പേർ കൊവിഡ് കെയർ കേന്ദ്രങ്ങളിലും 22 പേർ വീടുകളിൽ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. തിരുവനന്തപുരത്തെത്തിയ 32 പേരിൽ 17 പുരുഷൻമാരും 14 സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. നാലുപേർ കൊവിഡ് കെയർ കേന്ദ്രങ്ങളിലും 28 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു.
@ ജലന്ധർ ട്രെയിനിൽ 22 പേർ
പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള സ്‌പെഷ്യൽ ട്രെയിനിൽ ജില്ലക്കാരായ 22 പേർ എത്തി. എറണാകുളം സ്റ്റേഷനിൽ അഞ്ച് സ്ത്രീകളും അഞ്ച് പുരുഷൻമാരും ഉൾപ്പടെ 10 പേരാണ് ഇറങ്ങിയത്. ഇതിൽ 9 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ അഞ്ചു സ്ത്രീകളും ഏഴു പുരുഷൻമാരും ഉൾപ്പടെ 12 പേരാണ് എത്തിയത്. ഇതിൽ 11 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
@ ജയ്പൂർ ട്രെയിനിൽ 87 പേർ
ജയ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏർപ്പെടുത്തിയ സ്‌പെഷ്യൽ ട്രെയിനിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേരാണ് ഉണ്ടായിരുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ പുലർച്ചെ അഞ്ചിന് എത്തിയ ട്രെയിനിൽ 32 സ്ത്രീകളും 38 പുരുഷൻമാരും ഉൾപ്പടെ ജില്ലക്കാരായ 70 പേർ ഇറങ്ങി. 22 പേർ കൊവിഡ് കെയർ കേന്ദ്രത്തിലും 48 പേർ വീടുകളിൽ നിരീക്ഷണത്തിലും കഴിയുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 11 സ്ത്രീകളും 5 പുരുഷൻമാരും ഒരു കുട്ടിയും ഉൾപ്പടെ 17 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 14 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.
@ഡൽഹി - ആലപ്പുഴ ട്രെയിനിൽ 78 പേർ
ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 1.45ന് ആലപ്പുഴയിലെത്തിയ സ്‌പെഷ്യൽ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 78 പേരാണ് ഉണ്ടായിരുന്നത്. നാലു കെ.എസ്.ആർ.ടി.സി ബസുകളിലായിട്ടാണ് ഇവരെ ജില്ലയിലെത്തിച്ചത്.
.......................................................................
വിമാനങ്ങങ്ങളിൽ ബ്ലെസി ഉൾപ്പെടെ
16 പേർ എത്തി
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിയ രണ്ടു വിമാനങ്ങളിലായി ജില്ലക്കാരായ 11 പ്രവാസികൾ എത്തി. ദുബൈ തിരുവനന്തപുരം, ദോഹ കൊച്ചി എന്നീ വിമാനങ്ങളിലായി അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉൾപ്പെടെ ജില്ലക്കാരായ 11 പേരാണുണ്ടായിരുന്നത്. ഇവരിൽ ആറു പേരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. അഞ്ചുപേർ വീടുകളിലെത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു.
ഇന്നലെ രാവിലെ എത്തിയ ജോർദാൻ - കൊച്ചി വിമാനത്തിൽ സിനിമാ സംവിധായകൻ ബ്ലെസി ഉൾപ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ബ്ലെസി കുറ്റപ്പുഴയുള്ള വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. ബാക്കിയുള്ള ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.