പള്ളിക്കൽ: ക്വാറന്റൈനിൽ കഴിയുന്നയാൾക്ക് കഞ്ചാവെത്തിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആനയടി വയ്യാങ്കര സ്വദേശി വിനോദിനെതിരെയാണ് കേസെടുത്തത്. മുംബയിൽ നിന്നെത്തിയ പള്ളിക്കൽ സ്വദേശിക്ക് ഭക്ഷണപ്പൊതി നൽകാനാണ് വിനോദ് എത്തിയത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ആരോഗ്യപ്രവർത്തകർ ഭക്ഷണപ്പൊതി വാങ്ങിവച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഭക്ഷണപ്പൊതിയിലെ രണ്ട് കഷ്ണം അലുവയ്ക്കൊപ്പം ചെറിയ പൊതിയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഒരു ഗ്രാം കഞ്ചാവ് വരുമെന്ന് പൊലീസ് പറഞ്ഞു.