ചെങ്ങന്നൂർ: വാർഡ്തല നിരീക്ഷണ സമിതിക്കെതിരെ പരാതി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നോക്കേണ്ട ചുമതല വാർഡ്തല നിരീക്ഷണ സമിതികൾക്കാണ് സർക്കാർ നൽകിയിരിക്കുന്നത്.എന്നാൽ നിരീക്ഷണത്തിൽ ഉള്ളവർ പുറത്ത് പോയാൽ ഈ സമിതി അറിയാറേയില്ലെന്ന് പാണ്ടനാട് സംഭവം വ്യക്തമാക്കുന്നു. ഇന്നലെ പാണ്ടനാട് പഞ്ചായത്തിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് ചെങ്ങന്നൂർ നഗരത്തിൽ എത്തി നടത്തിയ സാമൂഹിക ഇടപെടലുകളിൽ നടപടിയെടുക്കണമെന്നും,അടിയന്തരമായി വാർഡ് സമിതി അംഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഫിലിപ്പ് ജോൺ പുന്നാട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി.