പത്തനംതിട്ട: ഇന്നലെ ജില്ലയിലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് 21ന് എത്തിയ ഊന്നുകൽ സ്വദേശിയായ ഇയാൾ ജില്ലയിൽ എത്തിയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജില്ലയിൽ ശേഖരിച്ച സാമ്പിളുകളിൽ ഇന്നലെ കൊവിഡ്19 പോസിറ്റീവ് കേസുകൾ ഇല്ല. നിലവിൽ ജില്ലയിൽ 8 പേർ രോഗികളായിട്ടുണ്ട്.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 11 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ നാലു പേരും ജനറൽ ആശുപത്രി അടൂരിൽ നാലു പേരും ഐസലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 10 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 29 പേർ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ ആണ്.