തിരുവനന്തപുരം : കൊവിഡ് ബാധിച്ച് മൂന്നു മലയാളികൾ ഗൾഫിൽ മരിച്ചു. തിരുവല്ല വള്ളംകുളം പറപ്പുഴ വീട്ടിൽ ജയചന്ദ്രൻപിള്ള (57) അജ്മനിലും തൃക്കരിപ്പൂർ ഉടുമ്പുന്തല ഗവ ഹൈസ്‌കൂളിന് സമീപം ഒ.ടി. അസ്ലം (28) ദുബായിലും തൃശൂർ പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണിക്കൃഷ്ണൻ (55) ഷാർജയിലുമാണ് മരിച്ചത്. ഡാർവിഷ് എൻജിനിയറിംഗ് കമ്പനി ജീവനക്കാരനായിരുന്നു ജയചന്ദ്രൻപിള്ള. ഭാര്യ: ശോഭ. മക്കൾ: ഉണ്ണി, കണ്ണൻ. സംസ്‌കാരം ഷാർജയിൽ. അസ്ലം സ്വകാര്യ കമ്പനിയിലെ പി.ആർ.ഒ ആയിരുന്നു. ഭാര്യ: ഷഹ്നാസ്. മകൻ: സലാഹ്. സഹോദരിമാർ: തസ്ലീമ, കദീജ. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഭാര്യ: സിന്ധു. മക്കൾ: അർജുൻ കൃഷ്ണ, ആര്യനന്ദ.