ഇളമണ്ണൂർ: അമിതമായ വൈദ്യുതി ചാർജ്ജ് വർദ്ധനക്കെതിരെ ബി.ജെ.പിഏനാദിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏനാദിമംഗലം പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെസതികുമാർ സമരം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമ്പകര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി.വിജിനേഷ്,ജില്ലാ കമ്മിറ്റി അംഗം ആർ.സതീഷ് കുമാർ, മജീദ് കുറുമ്പകര,മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രമതിയമ്മ,പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ജിജു ശിവശങ്കരൻ,സതീഷ് കുമാർ വേടമല,അശോക് കുമാർ പൂതങ്കര എന്നിവർ പ്രസംഗിച്ചു.