കലഞ്ഞൂർ : തൊഴിൽ നിയമങ്ങൾ സസ്പെൻഡ് ചെയ്യുകയും ജോലി സമയം 12 മണിക്കൂറായി ദീർഘിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധ ദിനം ആചരിച്ചു. കലഞ്ഞൂർ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ഇളമണ്ണൂർ രവി ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യുപഞ്ചായത്ത് കോ-ഓർഡിനൽ കമ്മിറ്റി കണവീനർ എസ്.രാജേഷ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അനീഷ് ഗോപിനാഥ്,ഇ.എസ്.ഇസ്മയിൽ,ഹരീഷ് മുകുന്ദ്, ഷാജി കൂടൽ,ഓമനക്കുട്ടൻ കാരയ്ക്കാക്കുഴി,സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.