അരുവാപ്പുലം: ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ താമസക്കാരായ തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ തമിഴ്‌നാട്ടിൽ നിന്ന് പാസ് എടുത്ത് ഇന്നലെ രാവിലെ എത്തിയിട്ടും ക്വാറന്റൻ സൗകര്യം പഞ്ചായത്ത് അധികൃതർ ഒരുക്കിയില്ലന്ന് പരാതി. കല്ലേലി ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികളാണിവർ. എസ്‌​റ്റേറ്റ് ലയത്തിലെ ഒറ്റമുറി വീട്ടിലാണ് കുട്ടികളടക്കമുള്ള കുടുംബങ്ങൾ താമസിക്കുന്നത്. യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാത്ത പ്രദേശമാണ്. ഒട്ടേറെ തൊഴിലാളികൾ ലോക്ക് ഡൗണിന് മുമ്പായി തമിഴ്‌നാട്ടിലെ ബന്ധുവീട്ടുകളിൽ പോയിരുന്നു. അവരും തിരികെ വരാനായായി പാസ് എടുത്തിക്കുകയാണ്.