ചിറ്റാർ: സീതത്തോട് കോട്ടക്കുഴി സാറാമ്മ തോമസ് (80) നെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയ മകനോടൊപ്പമാണ് സാറാമ്മ താമസിച്ചിരുന്നത്. മരണത്തിൽ അന്വേഷണം നടത്തണമെന്ന് മറ്റുമക്കളായ ഏലൂർ സ്വദേശി പുതുപ്പറമ്പിൽ തോമസ് വർഗ്ഗീസ്, ചെങ്ങന്നൂർ മുളക്കുഴ പുതുപ്പറമ്പിൽ വീട്ടിൽ ചാക്കോ തോമസ് എന്നിവർ ചിറ്റാർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി. എന്നാൽ സംഭവത്തിൽ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് ചിറ്റാർ പൊലീസ് പറഞ്ഞു.