പത്തനംതിട്ട: കൊവിഡിനെതിരായ പ്രതിരോധത്തിന് കൂട്ടായ്മയുടെ ഗാനമൊരുക്കി പഞ്ചായത്ത് ജീവനക്കാർ. പരസ്പരം അറിയാതെയും കാണാതെയും 14 ജില്ലകളിലെ 14 ജീവനക്കാരാണ് പാടിയത്.കൊല്ലം ഡി.ഡി.പി ഓഫീസിലെ സീനിയർ ക്ളാർക്ക് ആർ.രഞ്ജിത്ത് എഴുതിയ പാട്ടിന് ഈണമിട്ടത്പത്തനംതിട്ട ഡി.ഡി.പി ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി.ബിനോയാണ്. പഞ്ചായത്ത് വകുപ്പ് കഴിഞ്ഞ ദിവസമാണ് കൊവിഡ് അതിജീവന ഗാനം പുറത്തിറക്കിയത്.14 ജില്ലകളിലെയും ജീവനക്കാരുടെ ആലാപനത്തിന് ഏകോപനം ഒരുക്കിയത് ഇടുക്കി ഡി.ഡി.പി ഓഫീസിലെ സീനിയർ ക്ളാർക്ക് അജി ജോസഫ് ജോർജാണ്.പഞ്ചായത്ത് ഡയറക്ടറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ ഗാനം പുറത്തിറക്കി. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പിന് ശക്തമായ പിന്തുണ നൽകി വരുന്ന പഞ്ചായത്ത് ജീവനക്കാർ ചെയ്യുന്ന പ്രവർത്തനങ്ങളും ജീവനക്കാർക്കുള നന്ദിയും സൂചിപ്പിക്കുന്നതാണ് ഗാനം.വീഡിയോ കാണാൻ youtube/yhSCFq2jUPI എന്ന ലിങ്ക് ഉപയോഗിക്കണം.