കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്റെ 130 -ാം ജന്മദിനം ജില്ലയിലെ വിവിധ യോഗം യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കോഴഞ്ചേരി സി. കേശവൻ സ്മാരകത്തിൽ പഷ്പാർച്ചനയും അനുസ്മരണവും നടന്നു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, സെക്രട്ടറി ജി. ദിവാകരൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ എന്നിവർ പങ്കെടുത്തു