അടൂർ :കെ.എസ്.ഇ.ബി അമിതവൈദ്യുത ചാർജ്ജ് പിൻവലിക്കുക,കൊവിഡ് കാലത്ത് വൈദ്യുതി നിരക്ക് വേണ്ടന്നു വയ്ക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി അടൂർ മണ്ഡലത്തിലെ വിവിധ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുമ്പിലും പ്രധാന കേന്ദ്രങ്ങളിലും ധർണ നടത്തി. അടൂർ മണ്ഡലതല ഉദ്ഘാടനം ഏഴംകുളം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി നിർവഹിച്ചു.ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ ചെന്താമരവിളയിൽ അദ്ധ്യക്ഷത വഹിച്ചു.പ്രസാദ്.പി.സെക്രട്ടറി വിനു കാർത്തിക,ഷീജ.എസ്,സുകു ഏഴംകുളം , ശെൽവരാജൻ നായർ,ശരത് കുമാർ ,റെജി കുമാർ,പ്രണവ്,ഗോപൻ മാങ്കൂട്ടം ,വിശ്വംഭരൻ ,അനന്ദു മുരളി തുടങ്ങിയവർ പങ്കെടുത്തു. അടൂർ കെ.എസ്. ഇ.ബി ഓഫീസിനു മുൻപിൽ ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ.
ജിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം ഉദ്ഘാടനം ചെയ്തു . എസ് പ്രദീപ് കുമാർ, വേണുഗോപാൽ, ടി. ആർ.രാമരാജൻ, ഗോപൻ മിത്രപുരം, വിനീത്, അനിയൻ കുഞ്ഞ്, ശിവദാസൻ നായർ,ഹരികുമാർ,രാജേന്ദ്രപ്രസാദ്,ദിലീപ് എന്നിവർ നേതൃത്വം നൽകി.ഏനാത്ത് നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് എം. ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.സുനിൽ കുമാർ കളീലുവിള, മുരളീധരൻ പനവിള,ഷാജി അമ്പലത്തും കാല,ശ്രീരാജ്, വിവേക്.ആർ.ലാവണ്യ തുടങ്ങിയവർ പങ്കെടുത്തു.ഏറത്ത് പഞ്ചായത്തിൽ വിജയകുമാർ,കൊടുമണ്ണിൽ അജി വിശ്വനാഥ് പറക്കോട് എം.സി പ്രസാദ്,പെരിങ്ങനാട്ട് സംസ്ഥാന സമതി അംഗം ടി.ആർ. അജിത് കുമാർ.പള്ളിക്കലിൽ ശ്രീകുമാരി കടമ്പനാട്ട് ആർ.സജി,മണ്ണടിയിൽ ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.