അടൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷാ പദ്ധതി നടപ്പാക്കുന്നതമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അടൂർ ആർ.ഡി.ഒ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ എല്ലാ രാഷ്ടിയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുകയും കോൺഗ്രസിന്റെ അടക്കമുള്ള നേതാക്കൾ എല്ലാ പിന്തുണയും വാഗ്ദ്ധാനം ചെയ്യുകയും ചെയ്തിട്ട് പഞ്ചായത്ത്തല യോഗങ്ങൾ രാഷ്ട്രീയം പറഞ്ഞ് യു.ഡി.എഫ് ബഹിഷ്കരിക്കുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഏഴംകുളം നാഷാദ് കുറ്റപ്പെടുത്തി.സങ്കുചിതമായി ചിന്തിച്ച് മനുഷത്വപരമായ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തി അരക്ഷിതാവസ്ഥ ഉണ്ടാക്കുവാനുള്ള യു.ഡി.എഫിന്റെ നിക്കത്തെ ശക്തമായി എതിർക്കണമെന്നും ഏഴംകുളം നാഷാദ് അഭ്യർത്ഥിച്ചു.