തിരുവല്ല: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സേവാഭാരതി പ്രവർത്തകർ ചേർന്ന് റോഡ് വൃത്തിയാക്കി.പെരിങ്ങര പത്താം വാർഡിലെ പുതുക്കുളങ്ങരപടി - കോതേകാട്ട് പാലം റോഡാണ് ശുചീകരിച്ചത്. പ്രവർത്തകർ ചേർന്ന് റോഡിന് ഇരുവശത്തുമായി നിലനിന്നിരുന്ന കാട് വെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കി. ജി.ദേവരാജൻ, എം.പ്രശാന്ത്,പി.പ്രവീൺ, ജെഫി ജോർജ് ജോൺ, കൃഷ്ണ മുരളി, അഭിജിത് അനിൽ എന്നിവർ നേതൃത്വം നൽകി.