തിരുവല്ല: അമിതമായ വൈദ്യുതി ബിൽ തുക ഈടാക്കുന്നതിനെതിരെ ബി.ജെ.പി കവിയൂർ പഞ്ചായത്ത് കമ്മിറ്റി തോട്ടഭാഗം സെക്ഷനിൽ ധർണ നടത്തി.ബി.ജെ.പി സെൽ ജില്ലാ കോർഡിനേറ്റർ വിനോദ് തിരുമുലപുരം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാദംബരി,ടിറ്റു തോമസ്,അഖിൽ മോഹൻ, ബൈജുക്കുട്ടൻ,ജിഷു പുന്നൂസ്,ഷാജി മനയ്ക്കച്ചിറ,നിത ജോർജ്ജ്,രാജേഷ് കൂടത്തിൽ,അനീഷ് മത്തിമല, വിശാഖ് കല്ലുപറമ്പിൽ,മുരളിധരൻ നായർ,രാകേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.തിരുവല്ല: കെ.എസ്ഇ.ബി അമിതാബിൽ ഈടാക്കുന്നതിനെതിരെ ബി.ജെ.പി പുറമറ്റം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിക്കുളം അസി. എൻജിനീയർ ഓഫിസ് ഉപരോധിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർ.നിതിഷ് ഉദ്ഘാടനം ചെയ്തു.