തിരുവല്ല: നഗരസഭാ ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.കിഴക്കൻ മുത്തൂർ ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കിഴക്കൻ മുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.ലാലൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു.ട്രഷറാർ സി സി ശാമുവേൽ,ജനറൽ സെക്രട്ടറിമാരായ പ്രസാദ് കുമാർ പാട്ടത്തിൽ,രാജേഷ് മയിൽ,ബാങ്ക് പ്രതിനിധി റെജിനോൾഡ്,സേവാദൾ ജി.ജന സെക്രട്ടറി എ.ജി.ജയദേവൻ, പ്രസിഡന്റ് ആർ.ആർ സോമൻ എന്നിവർ പ്രസംഗിച്ചു.