തിരുവല്ല: ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കരുതലേകി ഇരവിപേരൂർ ഒ.ഇ.എം പബ്ലിക്ക് സ്‌ക്കൂൾ. എൻ.സി.എസ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യകിറ്റ് വിതരണം മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു.അക്കാഡമിക്ക് ഡീൻ ഡോ.രാജൻ കെ.വർഗീസ്,പി.ആർ.ഒ എം.എസ്.മാനസ് എന്നിവർ പ്രസംഗിച്ചു.സ്‌ക്കൂളിലെ മുഴുവൻ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമുള്ള കിറ്റുകളുടെ വിതരണം വിവിധ കേന്ദ്രങ്ങളിലും വീടുകളിലും എത്തിച്ചു കൊടുത്തു.