പത്തനംതിട്ട: ജില്ലയിൽ പൊതുവിപണയിലെ മാർക്കറ്റുകളിലും സ്റ്റാളുകളിലും ഇറച്ചിക്കും മത്സ്യത്തിനും വിലനിശ്ചയിച്ച് ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവായി. അമിതവില ഇൗടാക്കുന്നെന്ന പരാതിയെ തുടർന്നാണ് നടപടി.

വില കിലോഗ്രാമിന് : കോഴി ഇറച്ചി 140 (ജീവനോടെ), 210 (ഇറച്ചി മാത്രം), കാള ഇറച്ചി 320, 370 (എല്ല് ഇല്ലാതെ), പോത്ത് ഇറച്ചി 340, 370 (എല്ല് ഇല്ലാതെ), ആട്ടിറച്ചി 680.
മത്സ്യം: നെയ്മീൻ ചെറുത് (നാല് കി.ഗ്രാം വരെ)780, നെയ്മീൻ വലുത് (നാല് കി.ഗ്രാമിന് മുകളിൽ) 900, ചൂര വലുത് (750 ഗ്രാമിന് മുകളിൽ) 260, ചൂര ഇടത്തരം (500, 750 ഗ്രാം) 220, ചൂര ചെറുത് (500 ഗ്രാമിൽ താഴെ) 190, കേരച്ചൂര 250, അയല ഇടത്തരം (100- 200 ഗ്രാം) 270, അയല ചെറുത് (100 ഗ്രാമിൽ താഴെ)160, ചാള 210, കരിച്ചാള/കോക്കോല ചാള 110, വട്ടമത്തി/വരൾ 100, നത്തോലി 90, വേളാപ്പാര 420, വറ്റ 360, അഴുക 290, ചെമ്പല്ലി 360, കോര190, കാരൽ 70, പരവ 380, ഞണ്ട് 250, ചെമ്മീൻ നാടൻ 600, വങ്കട വലുത് (250 ഗ്രാമിന് മുകളിൽ) 180, കിളിമീൻ വലുത് (300 ഗ്രാമിന് മുകളിൽ) 330, കിളിമീൻ ഇടത്തരം (150- 300 ഗ്രാം) 210, കിളിമീൻ ചെറുത് 150.
ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.