അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികൾ വീണ്ടും മാതൃകയാകുന്നു.ലോക് ഡൗൺ വീണ്ടും നീട്ടിയതിനെത്തുടർന്ന് സ്കൂളിലെ നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ പച്ചക്കറിക്കിറ്റുകളും മാസ്കുകളും സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.സുജയ്ക്ക് വിദ്യാർത്ഥി സംഘടന ചെയർമാൻ റോബിൻ ബേബി കൈമാറി.പഞ്ചായത്തംഗം ഷെല്ലി ബേബി,പ്രിൻസിപ്പൽ സുധ,പി.ടി.എ പ്രസിഡന്റ് ജി.കൃഷ്ണകുമാർ,വിജയകമാർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ പരിസര പ്രദേശത്തുള്ള തൊഴിലാളികൾക്കും കർഷകർക്കും പച്ചക്കറി കിറ്റുകൾ സൗജന്യമായി നൽകി. പൂർവ വിദ്യാർത്ഥിയും ഇപ്പോൾ അമേരിക്കയിൽ ബിസിനസ് ചെയ്യുന്ന സുനിൽ ഏബ്രഹാമാണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്.