പത്തനംതിട്ട : കുമ്പളാംപൊയ്ക സ്വദേശിയായ പത്തൊമ്പതുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കുമ്പളാംപൊയ്ക കണ്ണംപാറ, ചരുവിൽ സനോജി (38)ന്റെ അറസ്റ്റ് മലയാലപ്പുഴ പൊലീസ് രേഖപ്പെടുത്തി. സംഭവത്തിന് ശേഷം ആസിഡ് കുടിച്ച് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ ആശുപത്രിയിൽ പൊലീസ് നീരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ 19 ന് വൈകിട്ട് 3.30ന് കുമ്പളാംപൊയ്ക ചെങ്ങറമുക്ക് കൊച്ചയ്യത്ത് കണ്ണംപാറ കുഞ്ഞുമോന്റെ മകൾ രാധികയെ(19) യാണ് ആക്രമിച്ചത്.
രാധികയും കോട്ടയം മെഡിക്കൽ കോളേജിലാണ്. ആന്ധ്രാപ്രദേശിൽ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്.
മേസ്തിരിയായ സനോജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.