ചെങ്ങന്നൂർ: ലീഗൽ മെട്രോളജിയുടെ മിന്നൽ പരിശോധനയെ തുടർന്ന് സിഗരറ്റിനും ബീഡിക്കും വൻതുക ഈടാക്കിയ കച്ചവടക്കാർക്ക് പിഴ.നഗരത്തിലും പരിസര പ്രദേശങ്ങളിലും സിഗരറ്റ് ബീഡി എന്നിവയ്ക്ക് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ രണ്ട് കേസുകൾ കണ്ടെടുത്തു.ചെങ്ങന്നൂർ മാർക്കറ്റിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ 110 പരമാവധി വിൽപ്പന വിലയുള്ള സിഗറിറ്റന് 120 രൂപ ഈടാക്കുന്നതായി കണ്ടതിനാൽ വ്യാപാരിയിൽ നിന്നും 5000 രൂപ പിഴ ഈടാക്കി.കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപമുള്ള ബേക്കറിയിൽ സിഗരറ്റിന് അമിത വില ഈടാക്കിയതായികണ്ടതിനെ തുടർന്ന് വ്യാപാരിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിച്ചു.തുടർന്ന് മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പുന:പരിശോധനടത്തി മുദ്ര പതിക്കാതെ ഇലക്ടോണിക് ബാലൻസുകൾ ഉപയോഗിച്ചതിനും രേഖകൾ സൂക്ഷിക്കാതിരുന്നതിനും നാല് വ്യാപാരികൾക്കെതിരെ കേസെടുത്തു.7000രൂപ പിഴ ഈടാക്കി.പരിശോധനയിൽ ചെങ്ങന്നൂർ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ബി.മുരളീധരൻ പിള്ള ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ എ.സന്തോഷ് കുമാർ വിനീത് ശിവറാം എന്നിവർ പങ്കെടുത്തു.