ചെങ്ങന്നൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്യസംസ്ഥാനനങ്ങളിൽ നിന്നും എത്തിയ 34 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.നിലവിൽ 75 പേർ നിരീക്ഷണത്തിലുണ്ട്.ഇതിൽ 54 പേർ വീടുകളിലും 21 പേർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാണ്.പ്രവാസികളായി 30 പേർ നഗരസഭയിലെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.