പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സമഗ്രശിക്ഷ കേരളത്തിന്റെ (എസ്എസ്‌കെ) ആഭിമുഖ്യത്തിൽ വീടുകളിലെത്തി മാസ്‌ക് വിതരണം തുടങ്ങി. 26ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളെഴുതുന്നവർക്ക് 40,000 മാസ്‌കാണ് നൽകുന്നത്. എസ്.എസ്‌.കെ ട്രെയിനർ, സി.ആർ.സി കോഓർഡിനേറ്റർ, റിസോഴ്‌സ് അദ്ധ്യാപകർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, സ്‌കൂൾ പിടിഎ, മാതൃസമിതി എന്നിവരും സംഘത്തിലുണ്ട്.
സുരക്ഷാ മാർഗനിർദ്ദേശ നോട്ടീസുകളും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നവർ വീട്ടിൽ നിന്നുതന്നെ മുഖാവരണം ധരിച്ച് പോകുമെന്ന് ഉറപ്പുവരുത്തുംമെന്ന് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ കെ.വി. അനിൽ അറിയിച്ചു.