അടൂർ: വീട്ടിൽ വാറ്റു ചാരായം നിർമ്മിച്ചു കൊണ്ടിരുന്ന യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഏഴംകുളം ഉടയാൻ താഴേതിൽ ജിജോ നിവാസിൽ ജിജോ ഗോപി(33)യെ ആണ് പൊലീസ് പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥലത്തു നിന്നും അരലിറ്റർ ചാരായവും 70 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും വീട്ടിൽ നിന്നും പിടികൂടി.എസ്.ഐ മുരുകേശ്,എ.എസ്.ഐമാരായ ബിജു,ബി.എസ് ബിജു,സി.പി.ഒ ജയൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.