ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു.കഴിഞ്ഞ 18 ന് മുംബൈയിൽ നിന്ന് തിരിച്ച് 19 ന് നഗരസഭാ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ച 38 കാരനായ യുവാവിനാണ് രോഗം. ട്രെയിൻ മാർഗം എറണാകുളത്ത് എത്തിയ യുവാവ് പ്രത്യേക കെ.എസ്.ആർ.ടി.സി. ബസിൽ പത്തനംതിട്ടയിൽ വന്നിറങ്ങുകയായിരുന്നു. അവിടെ നിന്ന് ആംബുലൻസിൽ നഗരസഭ കോവിഡ് കെയർ സെന്ററിൽ എത്തുകയായിരുന്നു.