തിരുവല്ല: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.ജെ.പി പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. കുറ്റപ്പുഴയിൽ ബി.ജെ.പി ദേശിയ സമിതിഅംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.കാവുംഭാഗത്ത് ജില്ലാ ജനറൽസെക്രട്ടറി വിജയകുമാർ മണിപ്പുഴ,നെടുമ്പ്രത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ,പെരിങ്ങരയിൽ സംസ്ഥാന സമിതിഅംഗം അഡ്വ.ജി.നരേഷ്,കടപ്രയിൽ മണ്ഡലം വൈസ് പ്രസിഡന്റ് രാജ്പ്രകാശ്,നിരണത്ത് സംസ്ഥാന കൗൺസിൽ അംഗം മധു പരുമല,കുറ്റുരിൽ സംസ്ഥാന സമിതിഅംഗം ജയശങ്കർ, കവിയൂരിൽ ജില്ലകമ്മറ്റി അംഗം എം.ഡി ദിനേശ്കുമാർ,കുന്നന്താനത്ത് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ,കല്ലുപ്പാറയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ ടി.കെ,പുറമറ്റത്ത് മണ്ഡലം വൈസ് പ്രസിഡന്റ് പ്രകാശ് വടക്കെമുറി,മല്ലപ്പള്ളിയിൽ ജില്ലാ സെൽ കോ-ഓർഡിനേറ്റർ വിനോദ് തിരുമുലപുരം,ആനിക്കാട് ന്യുനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ടിറ്റു തോമസ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അശോക് കുമാർ,മണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം ചാത്തമല,മേഖലാ ജനറൽസെക്രട്ടറി കണ്ണൻ മുത്തൂർ,നെടുമ്പ്രം പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ്‌കുമാർ,യുവമോർച്ച മണ്ഡലം സെക്രട്ടറി രഞ്ജിത്ത്,പഞ്ചായത്ത് സെക്രട്ടറിമാരായ അനിൽ,രമേശ്, ശരത്,വിനിത്,മേഖലാ പ്രസിഡന്റ് പി.ആർ.രാജേഷ്,സെക്രട്ടറിമാരായ ലാൽബിൻ കുന്നിൽ,അഖിൽകുമാർ, യുവമോർച്ച ടൗൺ ജനറൽസെക്രട്ടറി രാഹുൽ ആമല്ലൂർ എന്നിവർ പ്രസംഗിച്ചു.