തിരുവല്ല: എൽ.ഡി.എഫ് സർക്കാറിന്റെ നാലാം വാർഷികം വഞ്ചനാദിനമായി കോൺഗ്രസ് ആചരിച്ചു. ടൗൺ വെസ്റ്റ് മണ്ഡലം കമ്മിറ്റി കാവുംഭാഗം കൃഷി ഓഫീസിനു മുൻപിൽ നടത്തിയ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുനിസിപ്പൽ ചെയർമാനുമായ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.രഘുകുമാർ, ഗിരീഷ് രാജ്ഭവൻ,കുര്യൻ ജോർജ്ജ്, സുജ മാത്യു, എൽസി ജോർജ്ജ്, റെജി മണലിൽ, നന്ദകുമാർ വർമ്മ, ജോസഫ് വർഗ്ഗീസ്,രമേശ് ശ്രീരംഗം എന്നിവർ പ്രസംഗിച്ചു. ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ സമരം കെ.പി.സി.സി. നിർവാഹക സമിതിഅംഗം എൻ.ഷൈലജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജന:സെക്രട്ടറി രതീഷ് പാലിയിൽ അദ്ധ്യക്ഷത വഹിച്ചു.സെബാസ്റ്റ്യൻ കാടുവെട്ടൂർ, രാജൻ ചെറുകര,ബിജിമോൻ ചാലാക്കേരി, ബാബു തോമസ്, ജാസ് പോത്തൻ, ജസ്റ്റിൻ,അശ്വിൻ,ജോമി, അലൻ, ജോസ്, ജയദേവൻ എന്നിവർ പ്രസംഗിച്ചു.