തിരുവല്ല: ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ചുമട്ട് തൊഴിലാളികൾക്കും തിരുവല്ല റീജിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രിപ്പിൾ കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യധാന്യങ്ങൾ,പച്ചക്കറികൾ, ശുചിത്വ സാധനങ്ങൾ എന്നിങ്ങനെ മൂന്നുതരം കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി നിർവഹിച്ചു.റീജിയണൽ പ്രസിഡന്റ് പി.എം റെജിമോൻ അദ്ധ്യക്ഷത വഹിച്ചു.ജി. ശ്രീകാന്ത്,മോവിമോൻ ടി,അജി ടി.മഞ്ഞാടി,ജോസ് താലിമാല,എ.ജി.ജയദേവൻ എന്നിവർ നേതൃത്വം നൽകി.