തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ അഴിയിടത്തുചിറ- മേപ്രാൽ റോഡിൽ താമരാൽ ഭാഗത്ത് സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി.കഴിഞ്ഞ രാത്രിയാണ് സംഭവം. റോഡരുകിലെ ആൾതാമസമില്ലാത്തെ പുരയിടത്തിൽ രാത്രിയിലാണ് വാഹത്തിലെത്തി മാലിന്യം തള്ളിയത്.കടുത്ത ദുർഗന്ധം കാരണം സമീപവാസികളും ദുരിതത്തിലായി. പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേവാസികൾ ആവശ്യപ്പെട്ടു.സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപി സ്വീകരിക്കണമെന്ന് സി.പി.എം സ്വാമിപാലം ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.ജി.മോൻ അദ്ധ്യക്ഷത വഹിച്ചു. വി.ബാബു, ബിനോയ് വർഗീസ്,ദേവരാജ്,പ്രസാദ്,ചാക്കോ, റെജി വി.ജേക്കബ്,രാജു എന്നിവർ പ്രസംഗിച്ചു.